AnnachePastry

നല്ല സോഫ്റ്റ് മത്തങ്ങ കുക്കീസ്

കുക്കീസിന്

  • ഗോതമ്പ് പൊടി (Wheat flour)
    തൂക്കം:220 ഗ്രാം
    അളവ്:1 2/3 കപ്പ്
  • ബേക്കിംഗ് പൗഡർ
    തൂക്കം:4 ഗ്രാം
    അളവ്:1 ടീസ്പൂൺ
  • ബേക്കിംഗ് സോഡ
    തൂക്കം:3 ഗ്രാം
    അളവ്:1/2 ടീസ്പൂൺ
  • കറുവാപ്പട്ട പൊടിച്ചത്
    തൂക്കം:4 ഗ്രാം
    അളവ്:1 1/2 ടീസ്പൂൺ
  • ചുക്ക് പൊടിച്ചത്
    തൂക്കം:1 ഗ്രാം
    അളവ്:1/2 ടീസ്പൂൺ
  • ജാതിക്ക പൊടിച്ചത്
    തൂക്കം:1 ഗ്രാം
    അളവ്:1/4 ടീസ്പൂൺ
  • ഉപ്പ്
    തൂക്കം:3 ഗ്രാം
    അളവ്:1/2 ടീസ്പൂൺ
  • ബ്രൗൺ ഷുഗർ
    തൂക്കം:160 ഗ്രാം
    അളവ്:3/4 കപ്പ്
  • സൺഫ്ലവർ ഓയിൽ അല്ലെങ്കിൽ കനോല ഓയിൽ
    തൂക്കം:70 ഗ്രാം
    അളവ്:1/3 കപ്പ്
  • മത്തങ്ങ പ്യൂരി
    തൂക്കം:150 ഗ്രാം
    അളവ്:2/3 കപ്പ്
  • മുട്ട
    തൂക്കം:50 ഗ്രാം
    അളവ്:1 എണ്ണം
  • വാനില എസ്സൻസ്
    തൂക്കം:4 ഗ്രാം
    അളവ്:1 ടീസ്പൂൺ
  • വാൾനട്ട്സ് ചെറുതായി അരിഞ്ഞത്
    തൂക്കം:60 ഗ്രാം
    അളവ്:1/2 കപ്പ്

തയ്യാറാക്കുന്ന വിധം

  1. മത്തങ്ങ പ്യൂരി

    മത്തങ്ങയുടെ തൊലി കളഞ്ഞ് ചെറിയ കഷണങ്ങളാക്കി മുറിക്കുക. 12–15 മിനിറ്റ് നന്നായി വേവിക്കുക (ഫോർക്ക് കൊണ്ട് കുത്തുമ്പോൾ നല്ല സോഫ്റ്റ് ആയിരിക്കണം). വെള്ളം പൂർണ്ണമായി കളഞ്ഞ് ഒരു ഫോർക്ക് ഉപയോഗിച്ച് ഉടച്ചെടുക്കുക, ഇതിൽ നിന്നും 150 g മത്തങ്ങ പ്യൂരി അളന്നെടുക്കുക. 60 g വാൾനട്ട്സ് ചെറുതായി നുറുക്കി വെക്കുക.

  2. കുക്കീസ് മിശ്രിതം

    ഒരു പാത്രത്തിൽ 220 g മാവ്, 1 tsp ബേക്കിംഗ് പൗഡർ, ½ tsp ബേക്കിംഗ് സോഡ, 1½ tsp കറുവാപ്പട്ട പൊടിച്ചത്, ½ tsp ചുക്ക് പൊടിച്ചത്, ¼ tsp ജാതിക്ക പൊടിച്ചത്, ½ tsp ഉപ്പ് എന്നിവ നന്നായി യോജിപ്പിക്കുക.

    മറ്റൊരു പാത്രത്തിൽ 160 g ബ്രൗൺ ഷുഗർ, 70 g ഓയിൽ, ഒരു മുട്ട, 150 g മത്തങ്ങ പ്യൂരി, 1 tsp വാനില എസ്സൻസ് എന്നിവ ചേർത്ത് നന്നായി വിസ്ക് ചെയ്തെടുക്കുക.

    ഇനി പൊടികൾ ഈ മിശ്രിതത്തിലേക്ക് ചേർത്ത് പതുക്കെ യോജിപ്പിക്കുക (ഓവർ മിക്സ് ചെയ്യരുത്). ഒടുവിൽ ചെറുതായി അരിഞ്ഞ വാൾനട്ട്സും ചേർത്ത് ഇളക്കുക.

  3. ബേക്കിംഗ്

    ബേക്കിംഗ് ട്രേയിൽ പാർച്ച്മെന്റ് പേപ്പർ വിരിച്ച്, ഓരോ കുക്കിക്കും ഇടയിൽ അല്പം സ്ഥലം വിട്ട് മാവ് കോരി ഒഴിക്കുക. 180°C (350°F) ചൂടിൽ 11–13 മിനിറ്റ് ബേക്ക് ചെയ്തെടുക്കുക. ശേഷം നന്നായി തണുക്കാൻ വെക്കുക.

ഗ്ലേസ് തയ്യാറാക്കാൻ

  • പൊടിച്ച പഞ്ചസാര
    തൂക്കം:100 ഗ്രാം
    അളവ്:1 കപ്പ്
  • പാൽ
    തൂക്കം:15 ഗ്രാം
    അളവ്:1 ടേബിൾസ്പൂൺ

തയ്യാറാക്കുന്ന വിധം

  1. ഗ്ലേസ്

    1 tbsp പാലിലേക്ക് 100 g പൊടിച്ച പഞ്ചസാര ചേർത്ത് കട്ടകളൊന്നുമില്ലാതെ നന്നായി മിക്സ് ചെയ്യുക. തണുത്ത കുക്കീസിന് മുകളിൽ ഈ ഗ്ലേസ് നേർത്ത വരകളായി ഒഴിച്ച് കൊടുക്കുക.

അലർജിയുണ്ടാക്കുന്ന ഘടകങ്ങൾ (Allergens)

  • ഗ്ലൂട്ടൻ
  • മുട്ട
  • പാൽ
  • നട്സ് (കശുവണ്ടി, ബദാം മുതലായവ)

ചേരുവകളുടെ ഘടന അടിസ്ഥാനമാക്കിയാണ് ഇത് കണക്കാക്കിയത്. പാക്കേജിംഗ് പരിശോധിക്കുക: നിർമ്മാതാക്കൾ അലർജനുകൾ ചേർത്തേക്കാം, അല്ലെങ്കിൽ ഇതിൽ അലർജിയുണ്ടാക്കുന്ന മറ്റ് ഘടകങ്ങളുടെ അംശങ്ങൾ അടങ്ങിയിരിക്കാം.

ആകെ വിവരങ്ങൾ

ആകെ തൂക്കം:845 ഗ്രാം
ആകെ ന്യൂട്രീഷൻ വിവരങ്ങൾ
2983കലോറി
41പ്രോട്ടീൻ
117കൊഴുപ്പ്
450കാർബോഹൈഡ്രേറ്റ്
ശരാശരി വിവരങ്ങൾ (100 ഗ്രാമിൽ)
353കലോറി
5പ്രോട്ടീൻ
14കൊഴുപ്പ്
53കാർബോഹൈഡ്രേറ്റ്

നിങ്ങളെ സൈൻ ഇൻ ചെയ്‌ത് നിലനിർത്താൻ ഞങ്ങൾ അത്യാവശ്യമായ കുക്കികൾ ഉപയോഗിക്കുന്നു. നിങ്ങളുടെ സമ്മതത്തോടെ, സന്ദർശനങ്ങളുടെ എണ്ണം തിട്ടപ്പെടുത്താൻ ഞങ്ങൾ അനലിറ്റിക്സ് കുക്കികളും (Google Analytics) ഉപയോഗിക്കുന്നു. പേജിന്റെ താഴെയുള്ള “കുക്കി ക്രമീകരണങ്ങൾ” എന്നതിൽ നിങ്ങൾക്ക് എപ്പോൾ വേണമെങ്കിലും നിങ്ങളുടെ തിരഞ്ഞെടുപ്പ് മാറ്റാം. കൂടുതൽ വിവരങ്ങൾക്ക് ഞങ്ങളുടെ സ്വകാര്യതാ നയം വായിക്കുക.