AnnachePastry

മാർബിൾ കേക്ക്

ബേസ് ബാറ്റർ

  • ബട്ടർ (റൂം ടെമ്പറേച്ചറിൽ)
    തൂക്കം:100 ഗ്രാം
    അളവ്:1/2 കപ്പ്
  • പഞ്ചസാര
    തൂക്കം:200 ഗ്രാം
    അളവ്:1 കപ്പ്
  • മുട്ട
    തൂക്കം:150 ഗ്രാം
    അളവ്:3 എണ്ണം
  • സോർ ക്രീം (Sour cream)
    തൂക്കം:200 ഗ്രാം
    അളവ്:1 കപ്പ്
  • മൈദ
    തൂക്കം:160 ഗ്രാം
    അളവ്:1 1/4 കപ്പ്
  • ബേക്കിംഗ് പൗഡർ
    തൂക്കം:12 ഗ്രാം
    അളവ്:1 ടേബിൾസ്പൂൺ
  • ഉപ്പ്
    തൂക്കം:1 ഗ്രാം
    അളവ്:ഒരു നുള്ള്
  • വാനില എസ്സെൻസ്
    തൂക്കം:1 ഗ്രാം
    അളവ്:പാകത്തിന്

തയ്യാറാക്കുന്ന വിധം

  1. ബേസ് ബാറ്റർ

    100 g സോഫ്റ്റായ ബട്ടറും 200 g പഞ്ചസാരയും ചേർത്ത് നല്ലതുപോലെ പതഞ്ഞു പൊങ്ങുന്നതുവരെ ബീറ്റ് ചെയ്യുക. ഇതിലേക്ക് 3 മുട്ടയും വാനില എസ്സെൻസും ചേർത്ത് വീണ്ടും അടിക്കുക. ശേഷം 200 g സോർ ക്രീം കൂടെ ചേർത്ത് നന്നായി യോജിപ്പിക്കുക.

    160 g മൈദ, ബേക്കിംഗ് പൗഡറും ഉപ്പും ചേർത്ത് ഇതിലേക്ക് അരിച്ച് ചേർത്ത് പതുക്കെ മിക്സ് ചെയ്യുക.

    ഈ ബാറ്റർ ഒരു ത്രാസ്സ് ഉപയോഗിച്ച് തുല്യമായ രണ്ട് ഭാഗങ്ങളായി മാറ്റിവെക്കുക.

വാനില ബാറ്റർ

  • മൈദ
    തൂക്കം:40 ഗ്രാം
    അളവ്:1/3 കപ്പ്

തയ്യാറാക്കുന്ന വിധം

  1. വാനില ബാറ്റർ

    മാറ്റിവെച്ച ആദ്യത്തെ പകുതിയിലേക്ക് 40 g മൈദ ചേർത്ത് യോജിപ്പിക്കുക.

ചോക്ലേറ്റ് ബാറ്റർ

  • കൊക്കോ പൗഡർ
    തൂക്കം:40 ഗ്രാം
    അളവ്:1/2 കപ്പ്

തയ്യാറാക്കുന്ന വിധം

  1. ചോക്ലേറ്റ് ബാറ്റർ

    രണ്ടാമത്തെ പകുതിയിലേക്ക് 40 g കൊക്കോ പൗഡർ ചേർത്ത് യോജിപ്പിക്കുക.

  2. കേക്ക് ടിൻ സെറ്റ് ചെയ്യൽ

    കേക്ക് ടിന്നിന്റെ വശങ്ങളിൽ ബട്ടർ പുരട്ടി അല്പം മൈദ വിതറി തയ്യാറാക്കി വെക്കുക.

    ഇതിലേക്ക് വാനില, ചോക്ലേറ്റ് ബാറ്ററുകൾ ഒന്നിനുപുറകെ ഒന്നായി മാറിമാറി ഒഴിക്കുക. നല്ലൊരു ഡിസൈൻ കിട്ടാനായി ഒരു സ്പാറ്റുലയോ ടൂത്ത്പിക്കോ ഉപയോഗിച്ച് പതുക്കെ ഒന്നു വരഞ്ഞു കൊടുക്കാം.

  3. ബേക്കിംഗ്

    നേരത്തെ ചൂടാക്കിയ അവ್നിൽ (Preheated oven) 180°C (350°F) ൽ 40–45 മിനിറ്റ് ബേക്ക് ചെയ്തെടുക്കുക.

അലർജിയുണ്ടാക്കുന്ന ഘടകങ്ങൾ (Allergens)

  • ഗ്ലൂട്ടൻ
  • മുട്ട
  • പാൽ

ചേരുവകളുടെ ഘടന അടിസ്ഥാനമാക്കിയാണ് ഇത് കണക്കാക്കിയത്. പാക്കേജിംഗ് പരിശോധിക്കുക: നിർമ്മാതാക്കൾ അലർജനുകൾ ചേർത്തേക്കാം, അല്ലെങ്കിൽ ഇതിൽ അലർജിയുണ്ടാക്കുന്ന മറ്റ് ഘടകങ്ങളുടെ അംശങ്ങൾ അടങ്ങിയിരിക്കാം.

ആകെ വിവരങ്ങൾ

ആകെ തൂക്കം:904 ഗ്രാം
ആകെ ന്യൂട്രീഷൻ വിവരങ്ങൾ
2920കലോറി
55പ്രോട്ടീൻ
139കൊഴുപ്പ്
368കാർബോഹൈഡ്രേറ്റ്
ശരാശരി വിവരങ്ങൾ (100 ഗ്രാമിൽ)
323കലോറി
6പ്രോട്ടീൻ
15കൊഴുപ്പ്
41കാർബോഹൈഡ്രേറ്റ്

നിങ്ങളെ സൈൻ ഇൻ ചെയ്‌ത് നിലനിർത്താൻ ഞങ്ങൾ അത്യാവശ്യമായ കുക്കികൾ ഉപയോഗിക്കുന്നു. നിങ്ങളുടെ സമ്മതത്തോടെ, സന്ദർശനങ്ങളുടെ എണ്ണം തിട്ടപ്പെടുത്താൻ ഞങ്ങൾ അനലിറ്റിക്സ് കുക്കികളും (Google Analytics) ഉപയോഗിക്കുന്നു. പേജിന്റെ താഴെയുള്ള “കുക്കി ക്രമീകരണങ്ങൾ” എന്നതിൽ നിങ്ങൾക്ക് എപ്പോൾ വേണമെങ്കിലും നിങ്ങളുടെ തിരഞ്ഞെടുപ്പ് മാറ്റാം. കൂടുതൽ വിവരങ്ങൾക്ക് ഞങ്ങളുടെ സ്വകാര്യതാ നയം വായിക്കുക.