AnnachePastry

വൈറ്റ് ചോക്ലേറ്റ് പിസ്ത കുക്കീസ്

മാവ് തയ്യാറാക്കാൻ

  • ബട്ടർ (റൂം ടെമ്പറേച്ചറിൽ)
    തൂക്കം:100 ഗ്രാം
    അളവ്:1/2 കപ്പ്
  • ബ്രൗൺ ഷുഗർ
    തൂക്കം:100 ഗ്രാം
    അളവ്:1/2 കപ്പ്
  • പഞ്ചസാര
    തൂക്കം:50 ഗ്രാം
    അളവ്:1/4 കപ്പ്
  • മുട്ട
    തൂക്കം:50 ഗ്രാം
    അളവ്:1 എണ്ണം
  • വാനില എസ്സൻസ്
    തൂക്കം:2.5 ഗ്രാം
    അളവ്:1/2 ടീസ്പൂൺ
  • മൈദ അല്ലെങ്കിൽ ഗോതമ്പുപൊടി
    തൂക്കം:240 ഗ്രാം
    അളവ്:1 3/4 കപ്പ്
  • ബേക്കിംഗ് പൗഡർ
    തൂക്കം:2 ഗ്രാം
    അളവ്:1/2 ടീസ്പൂൺ
  • ഉപ്പ്
    തൂക്കം:1.5 ഗ്രാം
    അളവ്:1/4 ടീസ്പൂൺ
  • വൈറ്റ് ചോക്ലേറ്റ്
    തൂക്കം:70 ഗ്രാം
    അളവ്:1/2 കപ്പ്
  • പിസ്ത (ഉപ്പില്ലാത്തത്)
    തൂക്കം:70 ഗ്രാം
    അളവ്:1/2 കപ്പ്
  • ഡ്രൈഡ് ക്രാൻബെറീസ്
    തൂക്കം:100 ഗ്രാം
    അളവ്:3/4 കപ്പ്

തയ്യാറാക്കുന്ന വിധം

  1. മാവ് കുഴയ്ക്കാം

    ഒരു പാത്രത്തിൽ 100 g ബട്ടർ, 100 g ബ്രൗൺ ഷുഗർ, 50 g പഞ്ചസാര, 1 മുട്ട, ½ tsp വാനില എസ്സൻസ് എന്നിവ ചേർക്കുക. വിസ്കോ മിക്സറോ ഉപയോഗിച്ച് ഇത് നല്ലതുപോലെ ക്രീം പരുവത്തിൽ അടിച്ചെടുക്കുക.

    ഇതിലേക്ക് 240 g പൊടിയും ½ tsp ബേക്കിംഗ് പൗഡറും ¼ tsp ഉപ്പും അരിച്ച് ചേർത്ത് നല്ലൊരു മാവാക്കി കുഴച്ചെടുക്കുക.

    70 g വൈറ്റ് ചോക്ലേറ്റ് ചെറിയ കഷണങ്ങളാക്കി മുറിച്ചതും, 70 g പിസ്തയും, 100 g ഡ്രൈഡ് ക്രാൻബെറിയും മാവിൽ ചേർത്ത് എല്ലാം ഒന്നുപോലെ യോജിപ്പിച്ചെടുക്കുക.

  2. ഷേപ്പ് ചെയ്ത് ബേക്ക് ചെയ്യാം

    മാവ് 8 തുല്യ ഭാഗങ്ങളാക്കി (95–100 g വീതം) ഉരുളകളാക്കുക. പാർച്ച്മെന്റ് പേപ്പർ വിരിച്ച ബേക്കിംഗ് ട്രേയിൽ അല്പം അകലമിട്ട് വെച്ച് കൈവെള്ള കൊണ്ട് ചെറുതായി അമർത്തുക.

    180°C (350°F) ൽ പ്രീഹീറ്റ് ചെയ്ത അവ്നിൽ 12–15 മിനിറ്റ് ഇളം ഗോൾഡൻ നിറമാകുന്നതുവരെ ബേക്ക് ചെയ്യുക. ശേഷം പുറത്തെടുത്ത് ഒരു വയർ റാക്കിൽ വെച്ച് തണുക്കാൻ അനുവദിക്കുക.

ഡെക്കറേഷന്

  • വൈറ്റ് ചോക്ലേറ്റ്
    തൂക്കം:70 ഗ്രാം
    അളവ്:1/2 കപ്പ്
  • പിസ്ത നുറുക്കിയത്
    തൂക്കം:30 ഗ്രാം
    അളവ്:1/4 കപ്പ്

തയ്യാറാക്കുന്ന വിധം

  1. ഡെക്കറേഷൻ

    30 g പിസ്ത ചെറുതായി പൊടിച്ചെടുക്കുക. 70 g വൈറ്റ് ചോക്ലേറ്റ് ചൂടുവെള്ളത്തിന് മുകളിൽ വെച്ചോ മൈക്രോവേവിലോ ഉരുക്കിയെടുക്കുക. ഈ ചോക്ലേറ്റ് ഓരോ കുക്കീസിന്റെയും മുകളിൽ ഒഴിച്ച് അതിനുമീതെ പിസ്ത വിതറുക. ചോക്ലേറ്റ് സെറ്റായ ശേഷം കഴിക്കാം.

    അങ്ങനെ നമ്മുടെ കിടിലൻ വൈറ്റ് ചോക്ലേറ്റ് പിസ്ത കുക്കീസ് റെഡി! ചായയ്ക്കൊപ്പവും കാപ്പിക്കൊപ്പവും കഴിക്കാൻ അടിപൊളിയാണ്. 💛

അലർജിയുണ്ടാക്കുന്ന ഘടകങ്ങൾ (Allergens)

  • ഗ്ലൂട്ടൻ
  • മുട്ട
  • സോയ
  • പാൽ
  • നട്സ് (കശുവണ്ടി, ബദാം മുതലായവ)
  • സൾഫൈറ്റുകൾ (വൈൻ, ഉണക്കമുന്തിരി)

ചേരുവകളുടെ ഘടന അടിസ്ഥാനമാക്കിയാണ് ഇത് കണക്കാക്കിയത്. പാക്കേജിംഗ് പരിശോധിക്കുക: നിർമ്മാതാക്കൾ അലർജനുകൾ ചേർത്തേക്കാം, അല്ലെങ്കിൽ ഇതിൽ അലർജിയുണ്ടാക്കുന്ന മറ്റ് ഘടകങ്ങളുടെ അംശങ്ങൾ അടങ്ങിയിരിക്കാം.

ആകെ വിവരങ്ങൾ

ആകെ തൂക്കം:886 ഗ്രാം
ആകെ ന്യൂട്രീഷൻ വിവരങ്ങൾ
3868കലോറി
61പ്രോട്ടീൻ
180കൊഴുപ്പ്
525കാർബോഹൈഡ്രേറ്റ്
ശരാശരി വിവരങ്ങൾ (100 ഗ്രാമിൽ)
437കലോറി
7പ്രോട്ടീൻ
20കൊഴുപ്പ്
59കാർബോഹൈഡ്രേറ്റ്

നിങ്ങളെ സൈൻ ഇൻ ചെയ്‌ത് നിലനിർത്താൻ ഞങ്ങൾ അത്യാവശ്യമായ കുക്കികൾ ഉപയോഗിക്കുന്നു. നിങ്ങളുടെ സമ്മതത്തോടെ, സന്ദർശനങ്ങളുടെ എണ്ണം തിട്ടപ്പെടുത്താൻ ഞങ്ങൾ അനലിറ്റിക്സ് കുക്കികളും (Google Analytics) ഉപയോഗിക്കുന്നു. പേജിന്റെ താഴെയുള്ള “കുക്കി ക്രമീകരണങ്ങൾ” എന്നതിൽ നിങ്ങൾക്ക് എപ്പോൾ വേണമെങ്കിലും നിങ്ങളുടെ തിരഞ്ഞെടുപ്പ് മാറ്റാം. കൂടുതൽ വിവരങ്ങൾക്ക് ഞങ്ങളുടെ സ്വകാര്യതാ നയം വായിക്കുക.