AnnachePastry

വിയന്നീസ് ബട്ടർ കുക്കീസ്

കുക്കി മാവ് തയ്യാറാക്കാൻ

  • നല്ല സോഫ്റ്റ് ബട്ടർ
    തൂക്കം:190 ഗ്രാം
    അളവ്:3/4 കപ്പ്
  • പൊടിച്ച പഞ്ചസാര
    തൂക്കം:75 ഗ്രാം
    അളവ്:2/3 കപ്പ്
  • മുട്ടയുടെ വെള്ള
    തൂക്കം:30 ഗ്രാം
    അളവ്:1 എണ്ണം
  • മൈദ
    തൂക്കം:225 ഗ്രാം
    അളവ്:1 3/4 കപ്പ്
  • ഉപ്പ്
    തൂക്കം:1 ഗ്രാം
    അളവ്:ഒരു നുള്ള്
  • വാനില എസ്സെൻസ്
    തൂക്കം:1 ഗ്രാം
    അളവ്:പാകത്തിന്

തയ്യാറാക്കുന്ന വിധം

  1. കുക്കി മാവ് തയ്യാറാക്കാം

    190 g നല്ല സോഫ്റ്റ് ബട്ടറും 75 g പൊടിച്ച പഞ്ചസാരയും ചേർത്ത് 8–10 മിനിറ്റ് നല്ല പതഞ്ഞു വെളുത്ത നിറമാകുന്നതുവരെ ബീറ്റ് ചെയ്യുക. ഇതിലേക്ക് ഒരു മുട്ടയുടെ വെള്ളയും ഒരു നുള്ള് ഉപ്പും വാനിലയും ചേർത്ത് വീണ്ടും 3–5 മിനിറ്റ് ബീറ്റ് ചെയ്യാം. ശേഷം 225 g മൈദ അരിച്ചൊഴിച്ച് ഒരു സ്പാറ്റുല ഉപയോഗിച്ച് നന്നായി യോജിപ്പിച്ചെടുക്കുക.

  2. പൈപ്പിംഗും ബേക്കിംഗും

    നോസിലുള്ള ഒരു പൈപ്പിംഗ് ബാഗിലേക്ക് മാവ് മാറ്റി, പാർച്ച്മെന്റ് പേപ്പർ വിരിച്ച ബേക്കിംഗ് ട്രേയിലേക്ക് വട്ടത്തിൽ പൈപ്പ് ചെയ്തെടുക്കുക. കുക്കീസിന്റെ അറ്റങ്ങൾ നനഞ്ഞ സ്പൂൺ കൊണ്ട് ചെറുതായി അമർത്തി ഒതുക്കുക.

    180°C (350°F)-ൽ പ്രീഹീറ്റ് ചെയ്ത അവ്നിൽ 12–15 മിനിറ്റ് ബേക്ക് ചെയ്തെടുക്കാം.

ചോക്ലേറ്റ് കോട്ടിംഗിന്

  • മിൽക്ക് അല്ലെങ്കിൽ ഡാർക്ക് ചോക്ലേറ്റ്
    തൂക്കം:200 ഗ്രാം
    അളവ്:1 1/4 കപ്പ്

തയ്യാറാക്കുന്ന വിധം

  1. ചോക്ലേറ്റ് കോട്ടിംഗ്

    200 g ചോക്ലേറ്റ് (മിൽക്ക് അല്ലെങ്കിൽ ഡാർക്ക് ചോക്ലേറ്റ്) ഡബിൾ ബോയിലർ വഴിയോ മൈക്രോവേവിൽ 15 സെക്കൻഡ് ഇടവിട്ടോ ഉരുക്കിയെടുക്കുക. ചൂടാറിയ കുക്കീസിന്റെ പകുതി ഭാഗം ഈ ചോക്ലേറ്റിൽ മുക്കി പാർച്ച്മെന്റ് പേപ്പറിലേക്ക് മാറ്റുക. ശേഷം 15 മിനിറ്റ് ഫ്രിഡ്ജിൽ വെച്ച് സെറ്റ് ചെയ്തെടുക്കാം.

അലർജിയുണ്ടാക്കുന്ന ഘടകങ്ങൾ (Allergens)

  • ഗ്ലൂട്ടൻ
  • മുട്ട
  • സോയ
  • പാൽ

ചേരുവകളുടെ ഘടന അടിസ്ഥാനമാക്കിയാണ് ഇത് കണക്കാക്കിയത്. പാക്കേജിംഗ് പരിശോധിക്കുക: നിർമ്മാതാക്കൾ അലർജനുകൾ ചേർത്തേക്കാം, അല്ലെങ്കിൽ ഇതിൽ അലർജിയുണ്ടാക്കുന്ന മറ്റ് ഘടകങ്ങളുടെ അംശങ്ങൾ അടങ്ങിയിരിക്കാം.

ആകെ വിവരങ്ങൾ

ആകെ തൂക്കം:722 ഗ്രാം
ആകെ ന്യൂട്രീഷൻ വിവരങ്ങൾ
3572കലോറി
40പ്രോട്ടീൻ
218കൊഴുപ്പ്
362കാർബോഹൈഡ്രേറ്റ്
ശരാശരി വിവരങ്ങൾ (100 ഗ്രാമിൽ)
495കലോറി
6പ്രോട്ടീൻ
30കൊഴുപ്പ്
50കാർബോഹൈഡ്രേറ്റ്

നിങ്ങളെ സൈൻ ഇൻ ചെയ്‌ത് നിലനിർത്താൻ ഞങ്ങൾ അത്യാവശ്യമായ കുക്കികൾ ഉപയോഗിക്കുന്നു. നിങ്ങളുടെ സമ്മതത്തോടെ, സന്ദർശനങ്ങളുടെ എണ്ണം തിട്ടപ്പെടുത്താൻ ഞങ്ങൾ അനലിറ്റിക്സ് കുക്കികളും (Google Analytics) ഉപയോഗിക്കുന്നു. പേജിന്റെ താഴെയുള്ള “കുക്കി ക്രമീകരണങ്ങൾ” എന്നതിൽ നിങ്ങൾക്ക് എപ്പോൾ വേണമെങ്കിലും നിങ്ങളുടെ തിരഞ്ഞെടുപ്പ് മാറ്റാം. കൂടുതൽ വിവരങ്ങൾക്ക് ഞങ്ങളുടെ സ്വകാര്യതാ നയം വായിക്കുക.