ക്രിസ്മസ് കുക്കി ബോക്സ്

Spritz Dough
- റൂം ടെമ്പറേച്ചറിലുള്ള ബട്ടർതൂക്കം:190 ഗ്രാംഅളവ്:3/4 കപ്പ്
- പൊടിച്ച പഞ്ചസാരതൂക്കം:75 ഗ്രാംഅളവ്:2/3 കപ്പ്
- മുട്ടയുടെ വെള്ളതൂക്കം:30 ഗ്രാംഅളവ്:1 എണ്ണം
- വാനില എസ്സെൻസ്തൂക്കം:2.1 ഗ്രാംഅളവ്:1/2 ടീസ്പൂൺ
- ഉപ്പ്തൂക്കം:1 ഗ്രാംഅളവ്:ഒരു നുള്ള്
- മൈദതൂക്കം:215 ഗ്രാംഅളവ്:1 2/3 കപ്പ്
- കൊക്കോ പൗഡർതൂക്കം:5 ഗ്രാംഅളവ്:1 ടേബിൾസ്പൂൺ
- മൈദ (ലൈറ്റ് കളർ ഡോയ്ക്കായി)തൂക്കം:10 ഗ്രാംഅളവ്:1 1/4 ടേബിൾസ്പൂൺ
- റെഡ് ഫുഡ് കളർതൂക്കം:2.5 ഗ്രാംഅളവ്:1/2 ടീസ്പൂൺ
തയ്യാറാക്കുന്ന വിധം
Spritz മാവ് തയ്യാറാക്കാം
190 g ബട്ടറും 75 g പൊടിച്ച പഞ്ചസാരയും ചേർത്ത് 5–7 മിനിറ്റ് നല്ലതുപോലെ പതഞ്ഞു പൊങ്ങുന്നതുവരെ ബീറ്റ് ചെയ്യുക. ഇതിലേക്ക് ഒരു മുട്ടയുടെ വെള്ള, വാനില എസ്സെൻസ്, ഒരു നുള്ള് ഉപ്പ് എന്നിവ ചേർത്ത് 2 മിനിറ്റ് കൂടി അടിക്കുക. ശേഷം 215 g അരിച്ചെടുത്ത മൈദ ഒരു സ്പാറ്റുല ഉപയോഗിച്ച് പതുക്കെ യോജിപ്പിച്ചെടുക്കുക.
Spritz മാവിൽ കളറുകൾ ചേർക്കാം
മാവിന്റെ മൂന്നിലൊരു ഭാഗം (175 g) ഒരു ബൗളിലേക്ക് മാറ്റി, 5 g (2 tsp) കൊക്കോ പൗഡർ ചേർത്ത് യോജിപ്പിക്കുക. ബാക്കിയുള്ള മാവിലേക്ക് 10 g മൈദ ചേർത്ത് നല്ലപോലെ മിക്സ് ചെയ്യുക. ഇതിനെ തുല്യമായ രണ്ട് ഭാഗങ്ങളായി മാറ്റി (ഓരോന്നും 180 g), അതിൽ ഒരു ഭാഗത്ത് ½ tsp റെഡ് ഫുഡ് കളർ ചേർത്ത് ഇളക്കുക.
ഓരോ നിറത്തിലുള്ള മാവും ഇഷ്ടമുള്ള നോസിലുകൾ ഇട്ട പൈപ്പിംഗ് ബാഗുകളിലേക്ക് മാറ്റുക.
Spritz പൈപ്പ് ചെയ്ത് ബേക്ക് ചെയ്യാം
ബേക്കിംഗ് പേപ്പർ വിരിച്ച ട്രേയിലേക്ക് ഓരോ കളറിലും രണ്ടു വ്യത്യസ്ത ഡിസൈനുകളിൽ കുക്കികൾ പൈപ്പ് ചെയ്തെടുക്കുക. നേരത്തെ ചൂടാക്കിയ (preheated) അവൻ-ൽ 180°C (350°F) ചൂടിൽ 8–10 മിനിറ്റ് ബേക്ക് ചെയ്യുക. ബേക്ക് ചെയ്ത ശേഷം കുക്കികൾ ഒരു വയർ റാക്കിലേക്ക് മാറ്റി പൂർണ്ണമായും തണുക്കാൻ അനുവദിക്കുക.
Sable Dough
- റൂം ടെമ്പറേച്ചറിലുള്ള ബട്ടർതൂക്കം:150 ഗ്രാംഅളവ്:2/3 കപ്പ്
- പൊടിച്ച പഞ്ചസാരതൂക്കം:120 ഗ്രാംഅളവ്:1 കപ്പ്
- മുട്ടയുടെ മഞ്ഞക്കരുതൂക്കം:34 ഗ്രാംഅളവ്:2 എണ്ണം
- വാനില എസ്സെൻസ്തൂക്കം:2.1 ഗ്രാംഅളവ്:1/2 ടീസ്പൂൺ
- ഉപ്പ്തൂക്കം:1 ഗ്രാംഅളവ്:ഒരു നുള്ള്
- മൈദതൂക്കം:230 ഗ്രാംഅളവ്:1 3/4 കപ്പ്
- കൊക്കോ പൗഡർതൂക്കം:5 ഗ്രാംഅളവ്:1 ടേബിൾസ്പൂൺ
- മൈദ (ലൈറ്റ് കളർ ഡോയ്ക്കായി)തൂക്കം:15 ഗ്രാംഅളവ്:1 3/4 ടേബിൾസ്പൂൺ
- റെഡ് ഫുഡ് കളർതൂക്കം:2.5 ഗ്രാംഅളവ്:1/2 ടീസ്പൂൺ
തയ്യാറാക്കുന്ന വിധം
Sable മാവ് തയ്യാറാക്കാം
150 g ബട്ടറും 120 g പൊടിച്ച പഞ്ചസാരയും ചേർത്ത് 5–7 മിനിറ്റ് നല്ല ക്രീമിയാകുന്നതുവരെ ബീറ്റ് ചെയ്യുക. ഇതിലേക്ക് 2 മുട്ടക്കരു, വാനില എസ്സെൻസ്, ഉപ്പ് എന്നിവ ചേർത്ത് 1 മിനിറ്റ് കൂടി ബീറ്റ് ചെയ്യുക. ശേഷം 230 g അരിച്ച മൈദ ചേർത്ത് സ്പാറ്റുല വെച്ച് സോഫ്റ്റായി കുഴച്ചെടുക്കുക.
Sable മാവിൽ കളറുകൾ ചേർക്കാം
ഈ മാവിന്റെ മൂന്നിലൊരു ഭാഗം (180 g) ഒരു പാത്രത്തിലേക്ക് മാറ്റി, 5 g (2 tsp) കൊക്കോ പൗഡർ ചേർത്ത് മിക്സ് ചെയ്യുക. ബാക്കിയുള്ള മാവിലേക്ക് 15 g മൈദ ചേർത്ത് ഇളക്കുക. ഇതിനെ തുല്യമായ രണ്ട് ഭാഗങ്ങളായി മാറ്റി (ഓരോന്നും 190 g), ഒരു ഭാഗത്തേക്ക് ½ tsp റെഡ് കളർ ചേർത്ത് നല്ലപോലെ മിക്സ് ചെയ്യുക.
ഓരോ മാവും ക്ലിംഗ് ഫിലിമിൽ പൊതിഞ്ഞ്, ചെറുതായി പരത്തി 2–3 മണിക്കൂർ ഫ്രിഡ്ജിൽ വെച്ച് സെറ്റ് ചെയ്തെടുക്കുക.
Sable കുക്കികൾ കട്ട് ചെയ്ത് ബേക്ക് ചെയ്യാം
മാവ് ബട്ടർ പേപ്പറിൽ വെച്ച് പരത്തി, ഓരോ കളറിലും രണ്ട് ആകൃതിയിലുള്ള കുക്കികൾ കട്ടർ ഉപയോഗിച്ച് മുറിച്ചെടുക്കുക. ബാക്കി വരുന്ന മാവ് വീണ്ടും ഒരുമിച്ച് ഉരുട്ടി പരത്തി മുഴുവൻ കുക്കികളും ഉണ്ടാക്കുക.
180°C (350°F) ചൂടിൽ 7–9 മിനിറ്റ് ബേക്ക് ചെയ്യുക. തണുക്കാനായി വയർ റാക്കിലേക്ക് മാറ്റുക.
ഡെക്കറേഷനായി
- വൈറ്റ് ചോക്ലേറ്റ്തൂക്കം:30 ഗ്രാംഅളവ്:2 3/4 ടേബിൾസ്പൂൺ
- മിൽക്ക് ചോക്ലേറ്റ്തൂക്കം:30 ഗ്രാംഅളവ്:2 3/4 ടേബിൾസ്പൂൺ
- ഡാർക്ക് ചോക്ലേറ്റ്തൂക്കം:30 ഗ്രാംഅളവ്:2 3/4 ടേബിൾസ്പൂൺ
- ചെറുതായി അരിഞ്ഞ ഹേസൽനട്ട്സ്തൂക്കം:25 ഗ്രാംഅളവ്:3 ടേബിൾസ്പൂൺ
- ചെറുതായി അരിഞ്ഞ പിസ്തതൂക്കം:15 ഗ്രാംഅളവ്:2 ടേബിൾസ്പൂൺ
- ജാംതൂക്കം:15 ഗ്രാംഅളവ്:2 1/4 ടീസ്പൂൺ
തയ്യാറാക്കുന്ന വിധം
ഡെക്കറേഷൻ
മിൽക്ക്, ഡാർക്ക്, വൈറ്റ് ചോക്ലേറ്റുകൾ വെവ്വേറെ പൈപ്പിംഗ് ബാഗുകളിലാക്കി ചൂടുവെള്ളത്തിലോ മൈക്രോവേവിലോ വെച്ച് മെൽറ്റ് ചെയ്തെടുക്കുക. നട്സ് ചെറുതായി അരിഞ്ഞു വെക്കുക.
തണുത്ത കുക്കികളുടെ മുകളിൽ ചോക്ലേറ്റ് ഒഴിച്ചുകൊടുത്ത് നട്സ് വിതറാം. Sable കുക്കികളുടെ നടുവിൽ കുറച്ച് ജാം വെച്ച് സാൻഡ്‌വിച്ച് പോലെയും ഒട്ടിച്ചെടുക്കാം.
ചോക്ലേറ്റ് സെറ്റ് ആകാൻ 1–2 മണിക്കൂർ മാറ്റി വെക്കുക. നന്നായി സെറ്റായ ശേഷം ഗിഫ്റ്റ് ബോക്സുകളിൽ ഭംഗിയായി അടുക്കി വെക്കാം.
അലർജിയുണ്ടാക്കുന്ന ഘടകങ്ങൾ (Allergens)
- ഗ്ലൂട്ടൻ
- മുട്ട
- സോയ
- പാൽ
- നട്സ് (കശുവണ്ടി, ബദാം മുതലായവ)
ചില ചേരുവകളുടെ ഘടന നിർണ്ണയിക്കാനായിട്ടില്ല: റെഡ് ഫുഡ് കളർ.
ചേരുവകളുടെ ഘടന അടിസ്ഥാനമാക്കിയാണ് ഇത് കണക്കാക്കിയത്. പാക്കേജിംഗ് പരിശോധിക്കുക: നിർമ്മാതാക്കൾ അലർജനുകൾ ചേർത്തേക്കാം, അല്ലെങ്കിൽ ഇതിൽ അലർജിയുണ്ടാക്കുന്ന മറ്റ് ഘടകങ്ങളുടെ അംശങ്ങൾ അടങ്ങിയിരിക്കാം.
ആകെ വിവരങ്ങൾ
വെബ്സൈറ്റിലേക്ക് പോകുക
വീഡിയോ കാണുക