ബനാന ബ്രെഡ്

- നന്നായി പഴുത്ത ഏത്തപ്പഴം / പഴംതൂക്കം:250 ഗ്രാംഅളവ്:2–3 എണ്ണം
- മുട്ടതൂക്കം:100 ഗ്രാംഅളവ്:2 എണ്ണം
- പഞ്ചസാരതൂക്കം:150 ഗ്രാംഅളവ്:3/4 കപ്പ്
- തേൻതൂക്കം:50 ഗ്രാംഅളവ്:2 1/3 ടേബിൾസ്പൂൺ
- മെൽറ്റ് ചെയ്ത ബട്ടർതൂക്കം:50 ഗ്രാംഅളവ്:1/4 കപ്പ്
- വെജിറ്റബിൾ ഓയിൽ (സൺഫ്ലവർ ഓയിൽ)തൂക്കം:50 ഗ്രാംഅളവ്:1/4 കപ്പ്
- മൈദ / ഗോതമ്പുപൊടിതൂക്കം:220 ഗ്രാംഅളവ്:1 2/3 കപ്പ്
- ബേക്കിംഗ് പൗഡർതൂക്കം:12 ഗ്രാംഅളവ്:1 ടേബിൾസ്പൂൺ
- കറുവപ്പട്ട പൊടിച്ചത്തൂക്കം:1.3 ഗ്രാംഅളവ്:1/2 ടീസ്പൂൺ
- ഉപ്പ്തൂക്കം:1.5 ഗ്രാംഅളവ്:1/4 ടീസ്പൂൺ
- വാൽനട്ട്സ്തൂക്കം:50 ഗ്രാംഅളവ്:1/2 കപ്പ്
- മുകളിൽ വെക്കാൻ പഴം (ആവശ്യമെങ്കിൽ)തൂക്കം:120 ഗ്രാംഅളവ്:1 എണ്ണം
അലർജിയുണ്ടാക്കുന്ന ഘടകങ്ങൾ (Allergens)
- ഗ്ലൂട്ടൻ
- മുട്ട
- പാൽ
- നട്സ് (കശുവണ്ടി, ബദാം മുതലായവ)
ചേരുവകളുടെ ഘടന അടിസ്ഥാനമാക്കിയാണ് ഇത് കണക്കാക്കിയത്. പാക്കേജിംഗ് പരിശോധിക്കുക: നിർമ്മാതാക്കൾ അലർജനുകൾ ചേർത്തേക്കാം, അല്ലെങ്കിൽ ഇതിൽ അലർജിയുണ്ടാക്കുന്ന മറ്റ് ഘടകങ്ങളുടെ അംശങ്ങൾ അടങ്ങിയിരിക്കാം.
തയ്യാറാക്കുന്ന വിധം
പഴം മിക്സ് ചെയ്യാം
250 g പഴം ഒരു ഫോർക്ക് ഉപയോഗിച്ച് നന്നായി ഉടച്ചെടുക്കുക. ഇതിലേക്ക് 2 മുട്ട, 150 g പഞ്ചസാര, 50 g തേൻ, 50 g മെൽറ്റ് ചെയ്ത ബട്ടർ, 50 g വെജിറ്റബിൾ ഓയിൽ എന്നിവ ചേർത്ത് നന്നായി ഇളക്കുക.
ഡ്രൈ ചേരുവകൾ ചേർക്കാം
220 g മാവ്, ബേക്കിംഗ് പൗഡർ, കറുവപ്പട്ട പൊടിച്ചത്, ഉപ്പ് എന്നിവ ഒരുമിച്ച് ചേർത്ത് അരിച്ച് മിശ്രിതത്തിലേക്ക് ചേർക്കുക. കട്ടകളൊന്നുമില്ലാതെ നന്നായി യോജിപ്പിക്കുക.
വാൽനട്ട്സ്
50 g വാൽനട്ട്സ് ചെറിയ കഷ്ണങ്ങളാക്കി മുറിച്ച് ബാറ്ററിലേക്ക് ചേർത്തിളക്കുക.
പാനിലേക്ക് മാറ്റാം
ബേക്കിംഗ് ടിന്നിൽ കുറച്ച് ബട്ടർ പുരട്ടി മൈദ വിതറിയ ശേഷം തയ്യാറാക്കിയ ബാറ്റർ ഇതിലേക്ക് ഒഴിക്കുക.
🔹 ബേക്കിംഗ് പാൻ റെഡിയാക്കുന്നത് എങ്ങനെയെന്ന് ഈ വീഡിയോയിൽ കാണാം:
ബേക്ക് ചെയ്തെടുക്കാം
പ്രീഹീറ്റ് ചെയ്ത ഓവനിൽ 180°C (350°F) ൽ 50–60 മിനിറ്റ് ബേക്ക് ചെയ്തെടുക്കുക. വെന്ത ശേഷം ഓവനിൽ നിന്ന് പുറത്തെടുത്ത് നന്നായി തണുക്കാൻ വെക്കുക.
ആകെ വിവരങ്ങൾ
വെബ്സൈറ്റിലേക്ക് പോകുക
വീഡിയോ കാണുക