ആൽമണ്ട് പീച്ച് ടാർട്ട്

Crust
- മൈദതൂക്കം:210 ഗ്രാംഅളവ്:1 2/3 കപ്പ്
- പൊടിച്ച പഞ്ചസാരതൂക്കം:85 ഗ്രാംഅളവ്:3/4 കപ്പ്
- ബദാം പൊടിച്ചത്തൂക്കം:25 ഗ്രാംഅളവ്:1/4 കപ്പ്
- ഉപ്പ്തൂക്കം:3 ഗ്രാംഅളവ്:1/2 ടീസ്പൂൺ
- നല്ല തണുത്ത ബട്ടർതൂക്കം:125 ഗ്രാംഅളവ്:1/2 കപ്പ്
- മുട്ടതൂക്കം:50 ഗ്രാംഅളവ്:1 എണ്ണം
തയ്യാറാക്കുന്ന വിധം
Crust
ഒരു വലിയ ബൗളിൽ 210 g അരിച്ചെടുത്ത മൈദ, 85 g പൊടിച്ച പഞ്ചസാര, 25 g ബദാം പൊടിച്ചത്, ½ tsp ഉപ്പ് എന്നിവ ചേർത്ത് മിക്സ് ചെയ്യുക. ഇതിലേക്ക് ചെറിയ ക്യൂബുകളാക്കി മുറിച്ച 125 g തണുത്ത ബട്ടർ ചേർത്ത് റൊട്ടിപ്പൊടി പോലെ ആകുന്നത് വരെ നന്നായി യോജിപ്പിക്കുക.
മറ്റൊരു പാത്രത്തിൽ മുട്ട നന്നായി അടിച്ച് പതപ്പിക്കുക. ഇത് പൊടി കൂട്ടിലേക്ക് ഒഴിച്ച് കുഴച്ചെടുക്കുക (അധികം കുഴയ്ക്കരുത്, എല്ലാം ഒന്നു ചേർന്നു വന്നാൽ മതി).
Forming the Crust
മാവ് രണ്ട് പാർച്ച്മെന്റ് പേപ്പറുകൾക്കിടയിൽ വെച്ച് വട്ടത്തിൽ പരത്തിയെടുത്ത് 40–60 minutes ഫ്രിഡ്ജിൽ വെച്ച് തണുപ്പിക്കുക. ശേഷം ഇത് ടാർട്ട് പാനിലേക്ക് മാറ്റി, അടിഭാഗത്തും വശങ്ങളിലും നന്നായി അമർത്തി ഒതുക്കുക. വശങ്ങളിലെ അധികമുള്ള മാവ് മുറിച്ചുമാറ്റി, ഫില്ലിംഗ് തയ്യാറാക്കുന്ന സമയം വരെ വീണ്ടും ഫ്രിഡ്ജിൽ സൂക്ഷിക്കുക.
Frangipane Filling
- ബദാം പൊടിച്ചത്തൂക്കം:100 ഗ്രാംഅളവ്:1 കപ്പ്
- പൊടിച്ച പഞ്ചസാരതൂക്കം:100 ഗ്രാംഅളവ്:1 കപ്പ്
- കോൺഫ്ലോർതൂക്കം:30 ഗ്രാംഅളവ്:1/4 കപ്പ്
- മുട്ടതൂക്കം:100 ഗ്രാംഅളവ്:2 എണ്ണം
- വാനില എസ്സെൻസ്തൂക്കം:5 ഗ്രാംഅളവ്:1 ടീസ്പൂൺ
- സോഫ്റ്റ് ബട്ടർതൂക്കം:100 ഗ്രാംഅളവ്:1/2 കപ്പ്
തയ്യാറാക്കുന്ന വിധം
Frangipane Filling
100 g ബദാം പൊടിച്ചത്, 100 g പൊടിച്ച പഞ്ചസാര, 30 g കോൺഫ്ലോർ എന്നിവ ഒരുമിച്ച് ചേർക്കുക. ഇതിലേക്ക് 2 മുട്ട, 1 tsp വാനില എസ്സെൻസ്, 100 g സോഫ്റ്റ് ബട്ടർ എന്നിവ ചേർത്ത് ക്രീം രൂപത്തിലാകുന്നതുവരെ നന്നായി ബീറ്റ് ചെയ്തെടുക്കുക. ഈ ഫില്ലിംഗ് തണുപ്പിച്ചുവെച്ച ക്രസ്റ്റിലേക്ക് ഒഴിച്ച് നിരത്തി കൊടുക്കുക.
Topping
- പീച്ച് പഴംതൂക്കം:800 ഗ്രാംഅളവ്:4–5 എണ്ണം
- ബ്രൗൺ ഷുഗർ (ആവശ്യമെങ്കിൽ)തൂക്കം:1 ഗ്രാംഅളവ്:പാകത്തിന്
- ബദാം ഫ്ലേക്സ് (ആവശ്യമെങ്കിൽ)തൂക്കം:1 ഗ്രാംഅളവ്:പാകത്തിന്
തയ്യാറാക്കുന്ന വിധം
Topping
4–5 പീച്ച് പഴങ്ങൾ (700–800 g) കനംകുറച്ച് നീളത്തിൽ അരിയുക. ഇവ ഫില്ലിംഗിന്റെ മുകളിലായി ഭംഗിയായി നിരത്തി വെക്കുക. മീതെ അല്പം ബ്രൗൺ ഷുഗറും ബദാം ഫ്ലേക്സും വിതറാം.
Baking
180°C (350°F) ചൂടാക്കിയ അവ്നിൽ 40–45 minutes മുകൾഭാഗം നല്ല ഗോൾഡൻ നിറമാകുന്നതുവരെ ബേക്ക് ചെയ്തെടുക്കുക. നന്നായി തണുത്തതിനു ശേഷം മാത്രം മുറിച്ചു വിളമ്പുക.
അലർജിയുണ്ടാക്കുന്ന ഘടകങ്ങൾ (Allergens)
- ഗ്ലൂട്ടൻ
- മുട്ട
- പാൽ
- നട്സ് (കശുവണ്ടി, ബദാം മുതലായവ)
ചേരുവകളുടെ ഘടന അടിസ്ഥാനമാക്കിയാണ് ഇത് കണക്കാക്കിയത്. പാക്കേജിംഗ് പരിശോധിക്കുക: നിർമ്മാതാക്കൾ അലർജനുകൾ ചേർത്തേക്കാം, അല്ലെങ്കിൽ ഇതിൽ അലർജിയുണ്ടാക്കുന്ന മറ്റ് ഘടകങ്ങളുടെ അംശങ്ങൾ അടങ്ങിയിരിക്കാം.
ആകെ വിവരങ്ങൾ
വെബ്സൈറ്റിലേക്ക് പോകുക
വീഡിയോ കാണുക